Advertisement

‘ആ സീനിൽ ഫിലോമിന ശരിക്കും കുഴഞ്ഞു വീണു’; ഗോഡ് ഫാദർ ഓർമകൾ പങ്കുവെച്ച് സംവിധായകൻ സിദ്ധിക്ക്

January 3, 2020
Google News 1 minute Read

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച സിനിമയാണ് ഗോഡ്ഫാദർ. തുടർച്ചയായ 404 ദിവസം തീയറ്റർ പ്രദർശനം നടത്തിയ ഒരു അവിശ്വസനീയ കഥ ഗോഡ്ഫാദറിനു പറയാനുണ്ട്. സിദ്ധിക്ക്-ലാൽ അണിയിച്ചൊരുക്കിയ ചിത്രത്തിൽ തിലകൻ, എൻഎൻ പിള്ള, സിദ്ധിക്ക് തുടങ്ങിയ മികച്ച താരങ്ങളോടൊപ്പം പ്രകടന മികവു കൊണ്ട് ഞെട്ടിച്ച ഒരു അഭിനേത്രി കൂടി ഉണ്ടായിരുന്നു, ഫിമോമിന. ആനപ്പാറ അച്ചാമ്മ എന്ന ഗംഭീര കഥാപാത്രമായി ഫിലോമിന തകർത്താടിയപ്പോൾ അതവരുടെ റേഞ്ച് കൂടിയാണ് വെളിവാക്കിയത്. ഇപ്പോഴിതാ ആ കഥാപാത്രത്തെപ്പറ്റിയുള്ള ചില വിവരങ്ങൾ സംവിധായകരിലൊരാളായ സിദ്ധിക്ക് പങ്കുവെച്ചിരിക്കുകയാണ്.

എഴുതിത്തുടങ്ങിയപ്പോൾ തന്നെ ഫിലോമിനയെ റോളിനു വേണ്ടി ആലോചിച്ചു എന്ന് സിദ്ധിക്ക് പറയുന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സിനിമ. ഒരു കുടുംബം സ്ത്രീയും മറ്റൊന്ന് പുരുഷനും ഭരിക്കുന്നു. അപ്പോൾ അത്ര ശക്തരായ കഥാപാത്രങ്ങളാണത്. അതിനു പറ്റിയ അഭിനേതാക്കൾ വേണം. എഴുതിത്തുടങ്ങിയപ്പോൾ തന്നെ ഫിലോമിന ചേച്ചിയുടെ മുഖമാണ് തെളിഞ്ഞത്. ചേച്ചിയുണ്ടല്ലോ എന്ന ധൈര്യമായിരുന്നു അത്തരമൊരു കഥാപാത്രം നിർമ്മിക്കാൻ ധൈര്യം നൽകിയത്. സ്വന്തം ചെറുമകളെ വെച്ച് അഞ്ഞൂറാനോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന, കർക്കശക്കാരിയും തൻ്റേടിയുമായ കഥാപാത്രമാണ് അച്ചാമ്മ. അതിന് ഫിലോമിന ചേച്ചി തന്നെ വേണമെന്നു തോന്നി. ചേച്ചിയോട് കഥ പറഞ്ഞപ്പോൾ ചെയ്യാമെന്നു സമ്മതിച്ചു എന്ന് സിദ്ധിക്ക് പറയുന്നു.

പ്രമേഹരോഗത്തെത്തുടർന്ന് ചേച്ചി അവശത അനുഭവിക്കുന്ന സമയമായിരുന്നു അത്. ശാരീരിക അവശതകൾ നന്നായി ഉണ്ടായിരുന്നു. അത് മറന്നാണ് ചേച്ചി അഭിനയിക്കാനെത്തിയത്. പേരക്കുട്ടിയുടെ വിവാഹം മുടങ്ങിയെന്നറിഞ്ഞ അച്ചാമ്മ അഞ്ഞൂറാനെ കൊല്ലാന്‍ തോക്കുമായി വീട്ടില്‍ നിന്ന് ഇറങ്ങുന്ന ഒരു രംഗമുണ്ട്, സിനിമയിൽ. അപ്പോൾ തടിമാടന്‍മാരായ മക്കള്‍ അച്ചാമ്മയെ തടഞ്ഞു നിര്‍ത്തുന്നു. ഈ മക്കളെയൊക്കെ ഒറ്റക്ക് എതിരിടുന്ന അച്ചാമ്മ പിന്നെ നിലത്ത് കുഴഞ്ഞു വീഴുകയാണ്. ആ സീനിൽ ചേച്ചി ശരിക്കും കുഴഞ്ഞു വീണു. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ചേച്ചി വീണ്ടും അഭിനയിക്കാനെത്തിയതെന്നും സിദ്ധിക്ക് വിശദീകരിച്ചു.

Story Highlights: Siddique-Lal, Godfather, Philomina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here