പുള്ളിപ്പുലിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് കൂട്ടിലാക്കി

വയനാട് വെെത്തിരിയില്‍ കിണറ്റിൽ വീണ പുള്ളിപ്പുലിയെ അകപ്പെട്ട് 11 മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തു. മയക്ക് വെടി വച്ച ശേഷമാണ് പുലിയെ പുറത്തെടുത്തത്. വലകെട്ടി മുകളിലെത്തിച്ച് ചീഫ് ഫോറസ്റ്റ് സർജന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി ഉതിർത്തു. മയങ്ങിയ ശേഷം ഏറെ പണിപ്പെട്ട് വലയിലാക്കി കരക്കെത്തിച്ച് പുള്ളിപ്പുലിയെ കൂട്ടിലാക്കി. കാട്ടിൽ കൊണ്ട് പോയി വിടാനാണ് എടുത്തിരിക്കുന്ന തീരുമാനം. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് അറിയിച്ചു.
Read Also: ‘ആ സീനിൽ ഫിലോമിന ശരിക്കും കുഴഞ്ഞു വീണു’; ഗോഡ് ഫാദർ ഓർമകൾ പങ്കുവെച്ച് സംവിധായകൻ സിദ്ധിക്ക്
വട്ടവയൽ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ 20 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് രാത്രി 12 മണിയോടെ പുലി വീണത്. മൃഗത്തെ കണ്ടത് രാവിലെ വീട്ടുകാരെത്തി നോക്കിയപ്പോഴാണ്.
ഏഴ് മണിയോടെ വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ കയറ്റാനുള്ള നീക്കങ്ങൾ ആരംഭിച്ചു. അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ് വനംവകുപ്പ് കരുതുന്നത്.
leopard, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here