Advertisement

തുഷാറിനെതിരെ കരുനീക്കവുമായി ബിജെപി

January 4, 2020
Google News 0 minutes Read

തര്‍ക്കം മുതലെടുത്ത് എസ്എന്‍ഡിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമം. ബിഡിജെഎസ് പിളര്‍ത്താനും നീക്കമുണ്ട്. ബിഡിജെഎസ് നേതൃത്വത്തെയും വെള്ളാപ്പള്ളിമാരെയും വെല്ലുവിളിച്ച് സുഭാഷ് വാസു രംഗത്തെത്തുമ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അണിയറയില്‍ കരുനീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.

പേരെടുത്ത് പറയുന്നില്ലെങ്കിലും ബിജെപി നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് തന്റെ പടപ്പുറപ്പാടെന്ന് സുഭാഷ് വാസുവും സമ്മതിക്കുന്നുണ്ട്. ബിജെപി സഹയാത്രികനായി നടക്കുന്ന സെന്‍കുമാറിനെ സുഭാഷ് വാസുവിനൊപ്പം വിട്ടുനല്‍കിയതും ഈ കരുനീക്കങ്ങളുടെ ഭാഗമായാണ്. ബിജെപിയുമായി അകന്നും സിപിഐഎമ്മുമായി അടുത്തും കഴിയുന്ന വെള്ളാപ്പള്ളിക്കെതിരായ സുഭാഷ് വാസുവിന്റെ പോരിനെ പിന്തുണയ്ക്കുന്നതിലൂടെ എസ്എന്‍ഡിപിയെ പിളര്‍ത്താമെന്നും സമുദായ വോട്ടിന്റെ ഒരു ഭാഗം നേടാമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.

അതേസമയം ബിഡിജെഎസില്‍ ഇനി ഒരു വിമത ശബ്ദം ഉയരാതിരിക്കാനും പാര്‍ട്ടി പൂര്‍ണമായി കൈപ്പിടിയിലാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി തന്റെ മൂന്ന് വിശ്വാസ്തരെ സുപ്രധാന സ്ഥാനങ്ങളിലേക്ക് തുഷാര്‍ നിയമിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here