ഇടുക്കി കുമാരമംഗലത്ത് 7 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; അമ്മയ്‌ക്കെതിരെ കേസെടുക്കും

ഇടുക്കി കുമാരമംഗലത്ത് 7 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കും. ഇടുക്കി തൊടുപുഴ ജില്ലാ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ആഡ്‌ലി സോഷ്യൽ ഫൗണ്ടേഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി.
2019 മാർച്ച് 28 ന് കുമാരമംഗലത്തെ വാടക വീട്ടിലായിരുന്നു 7 വയസുകാരനെതിരായ അക്രമം. ഉറക്കത്തിനിടെ സോഫയിൽ മൂത്രമൊഴിച്ചതിനായിരുന്നു അമ്മയുടെ സാന്നിധ്യത്തിൽ കാമുകന്റെ ക്രൂരമർദനം. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 6 നാണ് കുട്ടി മരിച്ചത്. സംഭവങ്ങളിലെല്ലാം പ്രതി അരുൺ ആന്ദിന് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയെ മാപ്പ് സാക്ഷിയാക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ ഇതിനെതിരെ ഡൽഹി ആസ്ഥാനമായ ആഡ്‌ലി സോഷ്യൽ ഫൗണ്ടേഷൻ കോടതിയെ സമീപിക്കുകയുമായിരുന്നു.
കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനും തെളിവു നശിപ്പിക്കാൻ ശ്രമിച്ചതിനും മാത്രം കേസുണ്ടായിരുന്ന യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കൂടി കേസെടുക്കും. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. അരുൺ ആനന്ദിനെ മാത്രം പ്രതിയാക്കി യുവതിയെ രക്ഷപെടുത്താനുള്ള നീക്കങ്ങളാണ് പൊൡുന്നത്. മാർച്ച് മാസം മുട്ടം ജുവനൈൽ കോടതിയിൽ യുവതി ഹാജരാകണം.
7 വയസുകാരന്റെ സഹോദരനായ നാല് വയസുകാരനെ പ്രതി അരുൺ ആനന്ദ് പീഡിപ്പിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. നാലുവയസുകാരന്റെ ദേഹപരിശോധനയിൽ 14 മുറിവുകൾ കണ്ടെത്തിയിരുന്നു. അരുൺ ആനന്ദ് ഇപ്പോൾ മുട്ടം ജില്ലാ ജയിലിലാണ്.
Story Highlights- Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here