Advertisement

കണ്ണൻ ഗോപിനാഥനെ മോചിപ്പിച്ചു

January 4, 2020
Google News 0 minutes Read

മുൻ മലയാളി ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനെ മോചിപ്പിച്ചു. 10 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. കണ്ണൻ ഗോപിനാഥനെ പൊലീസ് ഉത്തർപ്രദേശ് അതിർത്തികടത്തിവിടുമെന്നാണ് വ്യക്തമാകുന്നത്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് കണ്ണൻ ഗോപിനാഥനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ കസ്റ്റഡിയിലായ വിവരം അദ്ദേഹം തന്നെ പുറത്തുപറയുകയായിരുന്നു. പൊലീസ് തന്നോട് മാന്യമായാണ് പെരുമാറുന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശനമായിരുന്നു കണ്ണൻ ഗോപിനാഥൻ ഉയർത്തിയിരുന്നത്. സഎഎയ്‌ക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here