Advertisement

പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

January 4, 2020
Google News 0 minutes Read

റോഡുകളില്‍ സീബ്രാലൈനുകള്‍ കാഴ്ചയില്ലാത്തവര്‍ക്കും കൂടി തിരിച്ചറിയും വിധം നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രക്ക് വരുമാന പരിധിനിശ്ചയിക്കുന്നതില്‍ നിന്ന് കാഴ്ചയില്ലാത്തവരെ പൂര്‍ണമായി ഒഴിവാക്കമെന്ന് കേരള ഫെഡറെഷന്‍ ഓഫ് ദി ബ്ലൈന്റ് ആവശ്യപ്പെട്ടു.

കാഴ്ച്ചയില്ലാത്ത ഇവര്‍ പരിമിതികളെ മറികടന്നാണ് ഇന്ന് പല മേഖലകളില്‍ ജോലി ചെയ്യുന്നത്.എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാരില്‍ നിന്നോ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നോ ലഭിക്കുന്നില്ല. സംസ്ഥാനത്തെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമല്ല. ആയതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക, സാമൂഹ്യനീതി വകുപ്പില്‍ നിന്നും അന്ധര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ യഥാവിധം ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിന് ഐസിഡിഎസ്‌നെയും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റിന്റെ ജില്ലാ കമ്മറ്റികളെ സംയുക്തമായി ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.

അതെ സമയം ലോട്ടറി വില്‍പ്പന നടത്തുന്ന കാഴ്ച്ചയില്ലാത്തവര്‍ക്ക് ക്യൂനില്‍ക്കാതെ ടിക്കറ്റുകള്‍ വാങ്ങിക്കാനുള്ള സൗകര്യം ഒരുക്കുകയും, കെഎസ്ആര്‍ടിസി ബസിലെ സൗജന്യയാത്രക്ക് വരുമാന പരിധി നിശ്ചയിക്കുന്നതില്‍ നിന്ന് കാഴ്ചയില്ലാത്തവരെ പൂര്‍ണമായി ഒഴിവാക്കി നിലവില്‍ നല്‍കുന്ന സൗജന്യ യാത്ര അനുവദിക്കണമെന്ന് കേരള ഫെഡറെഷന്‍ ഓഫ് ദി ബ്ലൈന്റ് ആവശ്യപ്പെടുന്നു. വിഷയങ്ങള്‍ ചുണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഈ വിഭാഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here