ഇന്നത്തെ പ്രധാന വാർത്തകൾ (04-01-2020)

മരടില്‍ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുകള്‍ നിറച്ച് തുടങ്ങി
സ്‌ഫോടനമുണ്ടാക്കുമ്പോഴുള്ള പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐഐടി സംഘം ഫ്‌ളാറ്റുകള്‍ക്ക് സമീപം പരിശോധന നടത്തി. മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഐഎം നേതാവും, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി.
നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം തകര്‍ക്കുന്ന ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിലാണ് സഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങിയത്.
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി
നടിയെ അക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് എട്ടാം പ്രതി ദിലീപും പത്താം പ്രതി വിഷ്ണുവും വിടുതല്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരെ വിചാരണയ്ക്ക് ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ കോടതി ഇത് പൂര്‍ണമായി തള്ളിക്കളഞ്ഞു.
ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ധാരണ
സംസ്ഥാനത്തെ ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ധാരണ. മാർച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തിൽ പ്രഖ്യാപനമുണ്ടായേക്കും. അന്തിമ തീരുമാനം സിപിഐഎമ്മിലും, എൽഡിഎഫിലും ചർച്ച ചെയ്ത ചർച്ചചെയ്ത ശേഷം തീരുമാനിക്കും. തീരുമാനം തള്ളാതെ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ.
പിണറായി വിജയനെതിരെ നടപടി; പ്രിവിലേജ് കമ്മറ്റിയില്‍ നിര്‍ണായകമാകുക മൂന്ന് അംഗങ്ങളുടെ തീരുമാനം
കേരള മുഖ്യമന്ത്രിക്ക് എതിരായ നടപടി പ്രിവിലേജ് കമ്മറ്റിയില്‍ നിര്‍ണായകമാകുക നിലപാട് വ്യക്തമാക്കാത്ത മൂന്ന് അംഗങ്ങളുടെ തീരുമാനം. പത്തംഗ സമിതിയിലെ ചെയര്‍മാന്‍ അടക്കം ഉള്ള മൂന്ന് അംഗങ്ങളാണ് വിഷയത്തില്‍ നിലപാട് ഇനി വ്യക്തമാക്കാനുള്ളത്. അതേസമയം, മുഖ്യമന്ത്രിക്ക് എതിരായ നടപടി ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രിവിലേജ് കമ്മറ്റിയില്‍ നേത്യത്വം നല്‍കുന്നത് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണ്. ഫെബ്രുവരിയില്‍ ബജറ്റ് സമ്മേളനത്തിനായി പാര്‍ലമെന്റ് ചേരുമ്പോഴാകും ഇനി പ്രിവിലേജ് കമ്മറ്റി വീണ്ടും ചേരുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here