ബിഹാർ ജനസംഖ്യാ രജിസ്റ്റർ; ബിജെപി-ജെഡിയു തർക്കത്തിന് പരിഹാരമായി

ബിഹാറിൽ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് നിലനിന്ന ബിജെപി ജെഡിയു തർക്കം പരിഹരിച്ചു. ‘ദേശിയ ജനസംഖ്യാ രജിസ്റ്റർ വിവരശേഖരണം സംസ്ഥാനത്ത് നടത്താൻ ഇരു പാർട്ടികളും തമ്മിൽ ധാരണയായി.
ശനിയാഴ്ചയാണ് സുശീൽ മോദി ബിഹാറിൽ ജനസംഖ്യാ രജിസ്റ്റർ വിവരശേഖരണം നടത്തും എന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതായി ജനതാദൾ യുനൈറ്റഡ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഇന്ന് മേയ് 15 മുതൽ ജനസംഖ്യാ രജിസ്ടർ നടപടികൾ തുടങ്ങും എന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥർ എൻപിആർ നടപ്പാക്കാനാകില്ലെന്ന് പറയുകയാണെങ്കിൽ അയാൾക്കെതിരെ 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചാർത്തപ്പെടുമെന്നും സുശീൽ മോദി സൂചിപ്പിച്ചു.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിലെ ധാരണ എന്നാണ് ജെ.ഡി.യു വിശദികരണം. നരേന്ദ്രമോദി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ജനസംഖ്യാ രജിസ്റ്ററിനുള്ള വിവരശേഖരണം നടത്തുന്നതിൽ തെറ്റില്ലെന്ന് ജനതാദൾ യുനൈറ്റഡ് അറിയിച്ചു. കഴിഞ്ഞമാസം രാജ്യത്തെമ്പാടും പൗരത്വ രജിസ്റ്ററിനും പൗരത്വ ബില്ലിനുമെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വന്നപ്പോൾ ആണ് ജെഡിയു എൻപിആർ വിരുദ്ധ നിലപാട് സ്വീകരിച്ചത്.
Story Highlights- national population register
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here