Advertisement

ജെഎൻയു അക്രമം; അധ്യാപകരെയും വിദ്യാർത്ഥികളെയും മർദിച്ചത് മുഖം മറച്ചെത്തിയവർ

January 5, 2020
Google News 1 minute Read

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള നേതാക്കളെയും മറ്റ് വിദ്യാര്‍ത്ഥികളെയും അതിക്രൂരമായി മർദിച്ചത് മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവർ. അധ്യാപകരെയും അക്രമികൾ വെറുതെ വിട്ടില്ല. തലക്ക് മാരകമായി ഒരു അധ്യാപികക്ക് പരിക്കേറ്റു. എബിവിപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ എന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു.

Read Also: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം: ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്‍പില്‍ പ്രതിഷേധം

അതിനിടയിൽ ആയുധങ്ങളുമായി മുഖം മറച്ച് നിൽക്കുന്ന അക്രമി സംഘത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളായ സബർമതി, മഹി മാന്ദ്വി, പെരിയാർ തുടങ്ങിയവക്ക് നേരെയാണ് വൈകീട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്.

വടികളും ചുറ്റികയും മറ്റ് മാരകായുധങ്ങളുമായി  അക്രമി സംഘം ഹോസ്റ്റലുകളിലേക്ക് അതിക്രമിച്ച് കയറി വന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. സബർമതി ഹോസ്റ്റൽ അടിച്ച് തകർത്തു. നിർത്തിയിട്ട വാഹനങ്ങൾ തകർക്കുകയും ഹോസ്റ്റലുകൾക്ക് നേരെ കല്ലെറിയുകയുമുണ്ടായി.

ഹോസ്റ്റൽ ഫീസ് വർധന വിഷയമാക്കി വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തന്നെ പ്രശ്‌നമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് അക്രമമെന്നാണ് റിപ്പോർട്ടുകൾ. കാമ്പസിന് പുറത്ത് നിന്നുള്ളവരും അക്രമത്തിലുണ്ടെന്ന ആരോപണമുണ്ട്.

ഇതിനിടെ ഇടത് പക്ഷ സംഘടനയിലുള്ള വിദ്യാർത്ഥികൾ എബിവിപി പ്രവർത്തകരെയാണ് മർദിച്ചതെന്ന് എബിവിപി പ്രസിഡന്റ് ദുർഗേഷ് കുമാർ ആരോപിച്ചു. 25-ഓളം പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ആരോപണം.

പൊലീസ് സേനയെ സർവകലാശാലയിൽ വിന്യസിച്ചിരിക്കുകയാണ്. ജെഎൻയുവിലേക്കുള്ള റോഡുകൾ അടച്ചു.

 

 

 

jnu attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here