Advertisement

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താത്ക്കാലികമായി വിലക്കി ഫിലിപ്പീൻസ്

January 5, 2020
Google News 1 minute Read

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപൈൻസിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. കുവൈറ്റിൽ ഫിലിപ്പൈൻ യുവതി കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടി.

ഫിലിപ്പൈൻ ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ആണ് ഇക്കാര്യം അറിയിച്ചത് . കുവൈത് സർക്കാരിന്റെ ഭാഗത്ത് നിന്ന് കൊലപാതക വിഷയത്തിൽ നീതിയുക്തമായ നടപടികൾ ഉണ്ടാകുന്നത് വരെ തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കേണ്ടതില്ലെന്നാണ് ഫിലിപ്പൈൻ സർക്കാരിന്റെ തീരുമാനം .

അതേസമയം, കുവൈത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കുവൈത്ത് ധനകാര്യ മന്ത്രി മറിയം അൽ അഖീൽ പറഞ്ഞു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും കുറ്റം ചെയ്തത് സ്വദേശിയോ വിദേശിയോ ആയാലും ശിക്ഷിക്കപ്പെടുമെന്നും അവർ പറഞ്ഞു. ഫിലിപ്പൈൻ യുവതി കൊല്ലപ്പെട്ടതിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ലക്ഷക്കണക്കിന് വിദേശികൾക്ക് ആദിത്യം നൽകുന്ന രാജ്യമാണ് കുവൈത്ത്. അവരുടെ അവകാശങ്ങളും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന നിയമ വ്യവസ്ഥയാണ് കുവൈത്തിലേതെന്നും അവർ കൂട്ടിച്ചേർത്തു .

Story Highlights- Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here