Advertisement

ബാഗ്ദാദിലെ യുഎസ് എംബസിക്കും സൈനിക കേന്ദ്രത്തിനും നേരെ മിസൈൽ ആക്രമണം

January 5, 2020
Google News 0 minutes Read

ബാഗ്ദാദിലെ യുഎസ് എംബസിക്കും ബലാദ് സൈനിക കേന്ദ്രത്തിനും നേരെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. മൂന്ന് മിസൈലുകൾ പതിഞ്ഞതായാണ് വിവരം. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇറാൻ രഹസ്യസേനാ വിഭാഗം തലവൻ ജനറൽ ഖാസിം സുലൈമാനി അടക്കം ഏഴ് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

അതേസമയം, ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകൾ ഇപ്പോൾ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ പുരോഗമിക്കുകയാണ്. ടെഹ്‌റാനിലാണ് സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here