ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

കാട്ടാനയുടെ ആക്രമണത്തിൽ അയ്യപ്പ ഭക്തൻ മരിച്ചു. കോട്ടയം മുണ്ടക്കയത്ത് മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം പുലർച്ചെ നാലു മണിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയിൽ മുക്കുഴിക്ക് സമീപംവച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
സംഭവത്തെ തുടർന്ന് സുരക്ഷ മുൻ നിർത്തി തീർത്ഥാടകരെ മുക്കുഴിയിൽ നിന്ന് കടത്തി വിടുന്നില്ല. പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിട്ടുള്ളതിനാൽ പൊലീസിനോ വനപാലകർക്കോ മുക്കുഴിയിൽ എത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here