ജാദവ്പുർ സർവകലാശാലയിൽ സംഘർഷം

ജാദവ്പുർ സർവകലാശാലയിലുണ്ടായ വിദ്യാർത്ഥി മാർച്ചിൽ സംഘർഷം. ജെഎൻയുവിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കൊൽക്കത്തയിലെ ജാദവ്പുർ സർവകലാശാലയിൽ വിദ്യാർത്ഥികൾ മാർച്ച് നടത്തിയത്.
ജാദവ്പുർ സർവകലാശാലയിലെ വിദ്യാർത്ഥികളും എസ്എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനാ പ്രവർത്തകരും ചേർന്നാണ് അക്രമ സംഭവങ്ങളെ അപലപിച്ച് പ്രതിഷേധ മാർച്ച് നടത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ എത്തിയതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.
രണ്ട് റാലികളും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. എന്നാൽ ഇരുവിഭാഗങ്ങളും മുദ്രാവാക്യം മുഴക്കി നേർക്കുനേർ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തിച്ചാർജ് നടത്തേണ്ടിവന്നതെന്ന് പൊലീസ് പറയുന്നു.
Story Highligjts- Jadavpur university, JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here