Advertisement

തെറ്റിദ്ധരിപ്പിക്കുന്ന ചികിത്സാ പരസ്യങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡോക്ടര്‍മാരുടെ സംഘടന

January 6, 2020
Google News 0 minutes Read

തെറ്റിദ്ധരിപ്പിക്കുന്ന ചികിത്സാ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). വ്യാജ ചികിത്സയുടെ പരസ്യങ്ങള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് ഐഎംഎയുടെ നീക്കം.

ലൈംഗീകരോഗങ്ങള്‍ക്ക് ഒറ്റമൂലി മുതല്‍ അലര്‍ജി പരിശോധനയ്ക്കു വരെ പരസ്യം വ്യാപകമാവുന്നതിനെ തുടര്‍ന്നാണ് ഐഎംഎയുടെ നീക്കം. ഇത്തരം പരസ്യങ്ങളില്‍ ഒടുവിലത്തേതാണ് അലര്‍ജി പരിശോധനക്കുള്ള പരസ്യമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പു ചികിത്സകള്‍ക്കും ശാസ്ത്രീയാടിത്തറ ഇല്ലാത്ത പരസ്യങ്ങള്‍ക്കുമെതിരെ നടപടിക്കൊരുങ്ങുകയാണ് ഐഎംഎ. ആരോഗ്യ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള താത്പര്യം ചൂഷണം ചെയ്യുകയാണ് ഇത്തരം പരസ്യങ്ങളെന്ന് ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു പറഞ്ഞു.

പൈല്‍സിന് പ്രതിവിധി എന്ന പേരില്‍ എറണാകുളത്തെ അല്‍ ഷിഫ ആശുപത്രി ഉടമ നടത്തിയ തട്ടിപ്പും ഇയാളുടെ ചികിത്സാ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതും ഐഎംഎയുടെ അന്വേഷണത്തിലൂടെയാണ്. ഐഎംഎ യുടെ എത്തിക്കല്‍ കമ്മിറ്റി ഉടന്‍ ചേര്‍ന്ന് വ്യാജ ചികിത്സാ പരസ്യങ്ങള്‍ക്കെതിരെ തുടര്‍ നടപടി ആലോചിക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here