Advertisement

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ്; ഈ മാസം 25ന് വീണ്ടും കോടതി പരിഗണിക്കും

January 6, 2020
Google News 1 minute Read

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 25ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് മാറ്റി വച്ചത്.

ഇന്ന് കേസ് പരിഗണിച്ചെങ്കിലും പ്രതി ഹാജരായില്ല. കൂടുതൽ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികളാണ് 25ന് പരിഗണിക്കുന്നത്. നവംബർ 30ന് ഫ്രാങ്കോ കോടതിയിൽ ഹാജരായി ജാമ്യം പുതുക്കിയിരുന്നു.

അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം ഉൾപ്പെടെ പത്ത് വകുപ്പുകളാണ് കുറ്റപത്രത്തിൽ ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്.

 

 

 

franco mulakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here