Advertisement

എബിവിപി പ്രവർത്തകരിൽ നിന്ന് ഭീഷണി; ജെഎൻയുവിലെ മലയാളി വിദ്യാർത്ഥികൾ ഭീതിയിൽ

January 6, 2020
Google News 1 minute Read

ജെഎൻയുവിലെ മലയാളി വിദ്യാർത്ഥികൾ ഭീതിയിൽ. എബിവിപി പ്രവർത്തകരിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി ഉയർന്നിരിക്കുകയാണ്. ഭീഷണിയെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെണമെന്നും സഹായിക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

അതേസമയം, ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതമായി തുടരുകയാണ്,. ഇവർ ആശുപത്രിയിൽ ചികിത്സയാണ്. തലയ്ക്ക് ഗുരുതമായി പരുക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഡൽഹി എയിംസിൽ ചികിത്സയിലാണ്. അതിനിടെ വിദ്യാർത്ഥികളെ തള്ളി സർവകലാശാല വൈസ് ചാൻസലർ രംഗത്തെത്തി. സമരം ചെയ്ത വിദ്യാർത്ഥികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് വി സി ആരോപിച്ചു.

read also: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം; പിണറായി വിജയന്‍

ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഡൽഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസർ അസംഭവം അന്വേഷിക്കും.

story highlights- ABVP, threat, JNU, Students union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here