മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്നു; തിരക്കഥ മുരളി ഗോപി

മോഹൻലാലിനെ നായകനാക്കി ‘ലൂസിഫർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ പൃഥ്വിരാജ് മമ്മൂട്ടിയുമായി ഒരുമിക്കുന്നു. ലൂസിഫറിനു തിരക്കഥയൊരുക്കിയ മുരളി ഗോപി തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനായി താൻ ഡേറ്റ് കൊടുത്തിട്ടുണ്ടെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൂസിഫറിനു ശേഷം മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചതിനു ശേഷം ചിത്രത്തെപ്പറ്റിയുള്ള അപ്ഡേറ്റുകൾ പുറത്തു വന്നിരുന്നില്ല. ഇപ്പൊഴിതാ പൃഥ്വിരാജ് തന്നെ സിനിമയെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയോടോ മോഹൻലാലിൻ്റെയോ അരികിൽ ഒരു ഡേറ്റിനായി പോകുമ്പോൾ സബ്ജക്ട് മാത്രം പോര, തിരക്കഥയുമായി സമീപിക്കുകയാണ് തൻ്റെ രീതി എന്ന് പൃഥ്വിരാജ് പറഞ്ഞു. മുരളി ഗോപി ചിത്രത്തിനു തിരക്കഥയൊരുക്കുമെന്നും അതിൻ്റെ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ലൂസിഫറിനു വേണ്ടി മോഹൻലാലിനെ സമീപിച്ചതും തിരക്കഥയുമായാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ ചെയ്യുന്നു മോഹൻലാലിനോറ്റും അൻ്റണി പെരുമ്പാവൂരിനോടും പറഞ്ഞിരുന്നു എന്നല്ലാതെ എന്താണ് സിനിമ എന്ന് പറഞ്ഞിരുന്നില്ല. പിന്നീട് തിരക്കഥ തയ്യാറായ ശേഷമാണ് കഥ പറയാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചിരുന്നു. ‘എമ്പുരാൻ’ എന്ന പേരിൽ ചിത്രത്തിനു രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മുരളി ഗോപി തന്നെയാണ് തിരക്കഥയൊരുക്കുന്നത്.

Story Highlights: Murali Gopy, Prithviraj, Mammootty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top