കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരത്ത് കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.
കാരക്കോണം സ്വദേശി അനുവാണ് മരിച്ചത്. കാമുകി അഷിതയെ കഴുത്തറുത്ത് കൊന്ന ശേഷം അനു സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് അനു മരിച്ചത്.
അനുവും അഷിതയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലെത്തിയ അനു വീടിന്റെ വാതിൽ അടച്ച ശേഷം അഷിതയുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. നിലവിളി കേട്ട് നാട്ടുകാർ വന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ച നിലയിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
read also: തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു
സംഭവം നടക്കുമ്പോൾ അഷിതയും മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.
Story highlights- murder, karakkonam, anu, ashitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here