വീണ്ടും അവഗണന; കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയ ദുരിത സഹായം ഇല്ല

കേരളത്തെ വീണ്ടും അവഗണിച്ച് കേന്ദ്ര സർക്കാർ. കേരളം ഒഴിച്ചുള്ള മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ധനസഹായം നൽകും.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ 2101 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഒരു രൂപ പോലും കേരളത്തിന് സഹായമായി കേന്ദ്ര സർക്കാർ അനുവദിച്ചില്ല. എന്നാൽ മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി രൂപ അധിക ധനസഹായം അനുവദിക്കുകയും ചെയ്തു.

Read Also : പ്രളയവും ഉരുൾപൊട്ടലും; കേന്ദ്രത്തോട് 2101 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

അസം, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് പ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങളിലാണ് സഹായം നൽകുന്നത്.

സെപ്തംബർ 7നാണ് പ്രളയത്തെ തുടർന്ന് കേരളം കേന്ദ്രത്തോട് സഹായമഭ്യർത്ഥിച്ചുകൊണ്ട് കത്തയക്കുന്നത്.

Story Highlights- Kerala Floodനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More