ടി-20 ലോകകപ്പിൽ ധവാനു പകരം രാഹുലിന് അവസരം നൽകണമെന്ന് മുൻ താരം

വരുന്ന ടി-20 ലോകകപ്പിൽ ശിഖർ ധവാനു പകരം ലോകേഷ് രാഹുലിന് അവസരം നൽകണമെന്ന് മുൻ ദേശീയ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സമീപകലത്ത് ലോകേഷ് രാഹുൽ കാഴ്ച വെക്കുന്ന സ്ഥിരത ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ശ്രീകാന്തിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു നാളുകളായി മോശം ഫോമും പരുക്കും മൂലം മികച്ച പ്രകടനം പുറത്തെടുക്കാൻ ശിഖർ ധവാന് കഴിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
താൻ സെലക്ഷൻ കമ്മറ്റി ചെയർമാൻ ആയിരുന്നെങ്കിൽ ശിഖർ ധവാനു പകരം ലോകേഷ് രാഹുലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമായിരുന്നുവെന്നും രാഹുൽ തന്നെയാണ് ധവാനേക്കാൾ മികച്ച താരമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കക്കെതിരെ ശിഖർ ധവാൻ്റെ പ്രകടനം താൻ പരിഗണിക്കില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷം ധവാൻ്റെ ടി-20 ഫോം മോശമാണ്. 12 ഇന്നിംഗ്സുകളിലായി 110 പ്രഹരശേഷിയിൽ 272 റൺസ് മാത്രമാണ് ധവാൻ്റെ സമ്പാദ്യം. രാഹുലാവട്ടെ 9 ഇന്നിംഗ്സുകളിൽ നിന്ന് 140 പ്രഹരശേഷിയിൽ 356 റൺസാണ് കഴിഞ്ഞ ഒരു കലണ്ടർ വർഷത്തിൽ നേടിയത്.
Story Highlights: Shikhar Dhawan, KL Rahul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here