Advertisement

‘വിദ്യാർത്ഥികളേക്കാൾ സുരക്ഷിതത്വം പശുക്കൾക്ക് ലഭിക്കുന്ന രാജ്യം’: ജെഎൻയു അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നടി ട്വിങ്കിൾ ഖന്ന

January 6, 2020
Google News 6 minutes Read

ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെയുണ്ടായ ആക്രമണ സംഭവങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി ബോളിവുഡ് താരവും, നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്ന.

‘വിദ്യാർത്ഥികളേക്കാൾ സുരക്ഷിതത്വം പശുക്കൾക്ക് ലഭിക്കുന്ന അതേ ഇന്ത്യ ഇന്ന് ഭീഷണിക്ക് മുന്നിൽ ഭയപ്പെടുന്നില്ല. അക്രമത്തിലൂടെ ജനങ്ങളെ അടിച്ചമർത്താൻ നിങ്ങൾക്ക് സാധിക്കില്ല. ഇനിയും ഇവിടെ പ്രതിഷേധങ്ങളുണ്ടാകും, കൂടുതൽ പ്രകടനങ്ങളുണ്ടാകും, കൂടുതൽ ആളുകൾ തെരുവിലിറങ്ങും. ഈ തലക്കെട്ടുകൾ എല്ലാം പറയുന്നു’.

നിരവധി പേരാണ് ട്വിങ്കിളിന്റെ ഈ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. ട്വിങ്കിളിന്റെ ഭർത്താവും നടനുമായ അക്ഷയ് കുമാർ ബിജെപി അനുകൂലിയാണെങ്കിലും ട്വിങ്കിൾ ബിജെപി വിമർശകയാണ്. ഇതിന് മുമ്പും ബിജെപിയെ വിമർശിച്ച് ട്വിങ്കിൽ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

ജെഎൻയു അക്രമത്തെ അപലപിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, നിവിൻ പോളി എന്നിവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

Story Highlights- Twinkle Khanna, JNU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here