പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 961 കോടി

പ്രളയത്തില്‍ തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് 961.24 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് റോഡ് നിര്‍മാണത്തിനുള്ള പണം അനുവദിച്ചത്. ‘മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 11,880 കിലോമീറ്റര്‍ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്നതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.
ഓരോ ജില്ലക്കും അനുവദിക്കുന്ന തുക (കോടിയില്‍)
തിരുവനന്തപുരം – 26.42
കൊല്ലം – 65.93
പത്തനംതിട്ട – 70.07
ആലപ്പുഴ – 89.78
കോട്ടയം – 33.99
ഇടുക്കി – 35.79
എറണാകുളം – 35.79
തൃശൂര്‍ – 55.71
പാലക്കാട് – 110.14
മലപ്പുറം – 50.94
കോഴിക്കോട് – 101
വയനാട് – 149.44
കണ്ണൂര്‍ – 120.69
കാസര്‍ഗോഡ് – 15.56
റോഡ് പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് പ്രാദേശികതലത്തില്‍ സമിതി രൂപീകരിക്കും. ജില്ലാതലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here