Advertisement

വന്ധ്യംകരണവും വാക്സിനേഷനും; തെരുവു നായ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവനന്തപുരം

January 7, 2020
Google News 2 minutes Read

തെരുവു നായ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവനന്തപുരം നഗരസഭ. ഇന്നലെ രാത്രി R-ABC അഥവാ റാബിസ് – അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി മേയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി നായ്ക്കളെ പിടികൂടി. വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം ഈ നായ്ക്കളെ തിരികെ വിടും.

തെരുവു നായ ശല്യം രൂക്ഷമെന്ന നഗരവാസികളുടെ പരാതിയെ തുടർന്നായിരുന്നു ഇന്നലെ രാത്രിയിലെ തിരുവനന്തപുരം നഗരസഭയുടെ
മിന്നൽ പരിശോധന. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐപി ബിനുവിന് ഫേസ്ബുക്കിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. R -ABC പദ്ധതിയുടെ ഭാഗമായാണ് തെരുവ് നായ്ക്കളെ പിടികൂടാൻ മേയറും സംഘവും ഇറങ്ങിയത്. പിടികൂടിയ നായ്ക്കളെ വന്ധ്യംകരണത്തിനും റാബിസ് വാക്സിനേഷനും ശേഷം തിരികെ വിടും.

നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ ഒന്നര വർഷമായി R ABC പ്രകാരം തെരുവ് നായ നിയന്ത്രണം നടന്നുവരുന്നു. എന്റെ നഗരം പേ വിഷ മുക്ത നഗരം എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി. തിരുമല പൂജപ്പുര കുഞ്ചാലുംമൂട് തുടങ്ങി പരാതികൾ കൂടുതലായി ലഭിച്ച ഇടങ്ങളിൽ പുലർച്ചെ വരെ സ്‌ക്വാഡ് സജീവമായിരുന്നു.

Story Highlights: Stray Dogs, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here