ഇറാൻ മിസൈലാക്രമണം; 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ നടത്തിയ മിസൈലാക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ.
ഇറാഖിലുള്ള യുഎസ് താവളങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ഇർബിലിലെയും അൽ അസാദിലെയും രണ്ട് യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ആക്രമണമെന്ന് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
ഏതാണ്ട് 12ഓളം മിസൈലുകൾ ആണ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചതെന്ന് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന് ഉടൻ തിരിച്ചടി നൽകുമെന്നും എല്ലാം നല്ലതിനാണെന്നും ലോകത്തെ സുസജ്ജമായ സൈന്യം തങ്ങൾക്കുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
അതേസമയം, അക്രമണത്തിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു. ഓയിൽ വിലയിൽ 3.5 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
Story Highlights Iran, US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here