ജെഎൻയു അക്രമം: വിസിയുടെ റിപ്പോർട്ട് മാനവ വിഭവശേഷി മന്ത്രാലയം തള്ളി

ജെഎൻയുവിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലർ എം ജഗദേഷ് കുമാർ നൽകിയ വിശദീകരണം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തളളി. മന്ത്രാലയം നിയമിച്ച സമിതി വിസിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധി നിയോഗിച്ച വസ്തുതാന്വേഷണ സമിതി സർവകലാശാലയിൽ എത്തി വിവരങ്ങൾ ശേഖരിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ ആക്രമണം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിവരങ്ങളോ ഉണ്ടെങ്കിൽ നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് പത്രപരസ്യം നൽകി.
Read Also: ഉക്രൈൻ വിമാനം തകർന്ന് വീണു; 180 മരണം
ഇന്നലെ ജെഎൻയു അക്രമങ്ങളുടെയല്ല, ആശയങ്ങളുടെ കേന്ദ്രമാണെന്ന് ജഗദേഷ് കുമാർ പറഞ്ഞിരുന്നു. വൈസ് ചാൻസലർ രാജിവക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ജഗദീഷ് കുമാറിന്റെ പ്രതികരണം. ഇനി പുതിയ തുടക്കമാണ് കാമ്പസിന് വേണ്ടത്. വിസി രാജി വച്ചാലാണ് മാറ്റങ്ങൾക്ക് തുടക്കമാവുകയെന്ന് വിദ്യാർത്ഥി യൂണിയൻ മറുപടി നൽകി.
വിഷയത്തിൽ മാനവ വിഭവശേഷി വികസന വകുപ്പ് സെക്രട്ടറി അമിത് കാരെ വിളിച്ച രോഗത്തിൻ നിന്ന് വിസി വിട്ട് നിന്നതിൽ സെക്രട്ടറി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം സെക്രട്ടറി പ്രൊവിസിയെ അറിയിച്ചിട്ടുണ്ട്. മിന്നൽ ആക്രമണമാണുണ്ടായതെന്നും പുറത്ത് നിന്നുള്ളവരാണ് അക്രമം നടത്തിയതെന്നും പ്രൊവിസി ചിന്താമണി മഹോപാത്ര പറഞ്ഞു.
jnu attack, human resource ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here