ജെഎൻയു അക്രമം; കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ക്യാമ്പസിൽ സന്ദർശനം നടത്തും

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ജെഎൻയു ക്യാമ്പസിൽ സന്ദർശനം നടത്തും. വിദ്യാർത്ഥികളുമായും സർവ്വകലാല അധികൃതരുമായയും കൂടിക്കാഴ്ച്ച നടത്തും. കോൺഗ്രസ് നിയോഗിച്ച വസ്തുതാന്വേഷണ സമിതിയും വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാത്തതു കാരണം പൊലിസ് അന്വേഷണം ഇഴയുകയാണ്.
ജെഎൻയുവിലെ ആക്രമങ്ങളിൽ കടുത്ത അതൃപ്തിയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഉള്ളത്. വിഷയം കൈകാര്യം ചെയ്തതിൽ സർവ്വകലാശാല അധികൃതർക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് മന്ത്രാലയത്തിന്റെ പ്രാഥമിക കണ്ടത്തൽ. ഈ പശ്ചാത്തലത്തിലാണ് MHRD രൂപീകരിച്ച സമിതി ക്യാമ്പസിലെത്തുന്നത്.
വിദ്യാർത്ഥികളോട് അക്രമ സംഭവങ്ങളുടെ വിവരങ്ങൾ ആരായും. സർവ്വകലാശാല ശാന്തമാക്കാൻ അധികൃതർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദിച്ചറിയും. നേരെത്തെ മന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതിരുന്ന വിസിയുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തും.
കോൺഗ്രസ് രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയും ക്യാമ്പസിലെത്തും. കേരളത്തിൽ നിന്നുള്ള എം പി ഹൈബി ഈഡൻ സമിതിയിൽ അംഗമാണ്. ഉടൻ ഹൈക്കമാൻഡിന് സമിതി റിപ്പോർട്ട് നൽകും.
അതേ സമയം വിഷയത്തിൽ നടക്കുന്ന പൊലീസ് അന്വേഷണം ഇഴയുകയാണ്. അറസ്റ്റ് വൈകുന്നത് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയാത്തതുകൊണ്ടാണെന്നാണ് ക്രൈബ്രാഞ്ചിന്റെ വിശദീകരണം.
അതേ സമയം, സമരത്തിന് ഐക്യദാർഡ്യവുമായി ബോളിവുഡ് നടി ദീപിക പദുകോൺ ഇന്നലെ ക്യാമ്പസിലെത്തി പരിക്കേറ്റ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐ ഷി ഘോഷടക്കമുള്ളവരുമായി സംസാരിച്ചിരുന്നു.
Story Highlights: JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here