Advertisement

ചെറുനാരങ്ങ ഒരു കാന്‍സര്‍ രോഗിയില്‍ കീമോ തെറാപ്പിയേക്കാള്‍ മികച്ച ഫലം ചെയ്യുമോ [24 Fact Check]

January 8, 2020
Google News 1 minute Read

ചെറുനാരങ്ങ ഒരു കാന്‍സര്‍ രോഗിയില്‍ കീമോ തെറാപ്പിയേക്കാള്‍ മികച്ച ഫലം ചെയ്യുമോ?
ചെയ്യുമെന്നാണ് വാട്‌സ് ആപ് വഴിയുള്ള പ്രചാരണം. കാന്‍സര്‍ രോഗത്തിന് ചെറുനാരങ്ങ കഴിക്കുന്നത് ഒന്നല്ല, ആയിരം ഇരട്ടി മികച്ച ഫലം നല്‍കുമെന്നാണ് സന്ദേശത്തിലുള്ളത്. ചെറുനാരങ്ങ മാത്രമല്ല ഓര്‍ഗാനിക്ക് വെളിച്ചെണ്ണയും മധുരക്കിഴങ്ങും വരെ കാന്‍സറിനെ അകറ്റി നിറുത്തുമെന്നാണ് അവകാശവാദം. തിരുവനന്തപുരം ആര്‍സിസിയിലെ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് നന്ദകുമാര്‍ എന്ന ആളുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

ഒരു ചെറു നാരങ്ങ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് മൂന്ന് മാസം കഴിക്കാനാണ് സന്ദേശത്തില്‍ പറയുന്നത് . ഇതിന് പുറമെ 18 ഹെല്‍ത്ത് ടിപ്പുകളും സന്ദേശത്തിലുണ്ട്. ആരോഗ്യ പ്രദമായ ജീവിതം നയിക്കാന്‍ ഇത് ഒരാളെ സഹായിക്കുമെങ്കിലും കാന്‍സര്‍ മാറ്റുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കാന്‍സര്‍ രോഗത്തില്‍ നിന്ന് രക്ഷനേടാന്‍ ചെറുനാരങ്ങയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് കാന്‍സര്‍ ചികിത്സ രംഗത്തെ
വിദഗ്ധര്‍ പറയുന്നു. ‘ചെറുനാരങ്ങയ്ക്ക് കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയാന്‍ സാധിക്കുമെന്ന സന്ദേശങ്ങള്‍ തെറ്റാണ്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയുടെ ഏതെങ്കിലും ഘടകങ്ങളെ തയാന്‍ സാധിക്കുന്നതിലൂടെ മാത്രമേ കാന്‍സറില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കു. ചെറുനാരങ്ങ കൊണ്ട് ഇത് സാധ്യമാവില്ല. കാന്‍സര്‍ രോഗം കാരണം മാനസികമായി തകര്‍ന്നിരിക്കുന്ന രോഗികളെ വഴിതെറ്റിക്കാന്‍ മാത്രമേ ഇത്തരം സന്ദേശങ്ങള്‍ ഉപകരിക്കൂ ‘ എന്ന് സീനിയര്‍ ഓങ്കോളജി ആന്റ് കണ്‍സ്ട്രക്റ്റീവ് സര്‍ജന്‍ ഡോ. തോമസ് വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.

തിരുവനന്തപുരം ആര്‍സിസിയില്‍ നന്ദകുമാര്‍ എന്നൊര് കാന്‍സര്‍ സ്‌പെഷ്യലിസ്റ്റില്ല എന്ന് ആര്‍സിസി പിആര്‍ഒ സുരേന്ദ്രന്‍ ചുനക്കര പറഞ്ഞു. വാട്‌സ്ആപില്‍ നാഥനില്ലാതെ പ്രചരിക്കുന്ന ഈ കാന്‍സര്‍ ഒറ്റമൂലി വ്യാജമാണ്. രോഗം തളര്‍ത്തിയ ഒരാളെ ഇത്തരത്തിലൊരു സന്ദേശം എത്തിക്കുക മരണത്തിലേക്കാവാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here