Advertisement

നദിയില്‍ മനുഷ്യമുഖമുള്ള മീനുകളോ? വൈറല്‍ വിഡിയോയുടെ വാസ്തവമെന്ത്?

February 8, 2024
Google News 4 minutes Read
Fact check Is the Human-Faced Homo Piscis Fish Real or Fake?

മനുഷ്യ മുഖത്തോട് സാമ്യമുള്ള മത്സ്യങ്ങളെ കണ്ടെത്തി എന്ന തലക്കെട്ടോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൈല്‍ നദിയുടെ ഉഷ്ണമേഖലാ സ്രോതസ്സുകളിലെ തടാകത്തിലാണ് മത്സ്യങ്ങളെ കണ്ടെത്തിയതെന്നാണ് അവകാശ വാദം. പ്രചരിക്കുന്ന വിഡിയോയുടെ ആധികാരികത പരിശോധിക്കാം. (Fact check Is the Human-Faced Homo Piscis Fish Real or Fake?)

നൈല്‍ നദിയുടെ ഉഷ്ണ മേഖലാ സ്രോതസ്സുകളിലെ തടാകങ്ങളിലൊന്നായ സംസാര തടാകത്തിലും, കരാഞ്ചിലെ ഒറ്റപ്പെട്ട ഉഷ്ണമേഖലാ പ്രദേശത്തും അടുത്തിടെ മനുഷ്യ മുഖത്തോട് സാമ്യമുള്ള മത്സ്യങ്ങളെ കണ്ടെത്തിയെന്ന വിശദീകരണത്തോടെയാണ് വിഡിയോ പ്രചരിക്കുന്നത്. മനുഷ്യമുഖമുള്ള ഭീമന്‍ മത്സ്യങ്ങള്‍ ജല ഗവേഷണ സാസ്ത്രജ്ഞരെ ഞെട്ടിപ്പിച്ചെന്നും വിഡിയോയില്‍ പറയുന്നു. പ്രചരിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത ട്വന്റിഫോര്‍ ഫാക്ട് ചെക് വിഭാഗം പരിശോധിച്ചു. ‘ഹെഡ് ടാപ്പ് ‘ എന്ന യൂട്യൂബ് ചാനലില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായ വിഡിയോ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

‘ ദി ഹ്യൂമന്‍ ഫെയ്‌സ്ഡ് ഫിഷ് ‘ എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോയിലെ വിവരണമനുസരിച്ച് സംസാര തടാകത്തില്‍ ശാസ്ത്രജ്ഞര്‍ അടുത്തിടെ വിചിത്ര മത്സ്യങ്ങളെ കണ്ടെത്തി എന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള കണ്ടെത്തലുകളെ കുറിച്ച് ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തിയില്ല. കൂടാതെ കരാഞ്ച് എന്ന പ്രദേശത്ത് സംസാര എന്ന ഒരു തടാകമില്ലെന്നും പരിശോധനയില്‍ വ്യക്തമായി. വിഡിയോ അപ്ലോഡ് ചെയ്ത ഹെഡ്ടാപ് വിഡിയോസ് എന്ന യൂട്യുബ് ചാനലിനെ കുറിച്ച് പരിശോധിച്ചപ്പോള്‍ ഗ്രാഫിക്‌സിന്റെ സഹായത്താല്‍ നിര്‍മിച്ചിട്ടുള്ള വിഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന യുട്യൂബ് ചാനല്‍ ആണിതെന്ന് മനസ്സിലായി. പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ മറ്റൊരു ഹാസ്യാത്മക വിഡിയോയും പരിശോധനയില്‍ കണ്ടെത്തി. ഡിസ്‌ക്രിപ്ഷനായി വിഡിയോ എ.ഐ ആര്‍ട്ട് ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ മുഖത്തോട് സാമ്യമുള്ള വിചിത്ര മത്സ്യങ്ങളെ കണ്ടെത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോ എഐ നിര്‍മിതമാണെന്ന് ഇതോടെ വ്യക്തമായി.

Story Highlights: Fact check Is the Human-Faced Homo Piscis Fish Real or Fake?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here