ടിപി സെൻകുമാറിന് എതിരെയുള്ള രമേശ് ചെന്നിത്തലയുടെ പരാമർശം അങ്ങേയറ്റം മ്ലേച്ഛമെന്ന് എംഎസ് കുമാർ

ടിപി സെൻകുമാറിനെതിരായ രമേശ് ചെന്നിത്തലയുടെ പരാമർശം അങ്ങേയറ്റം മ്ലേച്ഛമെന്ന് ബിജെപി വക്താവ് എം.എസ് കുമാർ. വീട്ടുജോലിക്കാരനെ നിയമിക്കുന്നത് പോലെയാണ് ചെന്നിത്തല ഡിജിപി നിയമനത്തെക്കുറിച്ച് പറയുന്നത്. ചെന്നിത്തലയുടെ ഔദാര്യമല്ല സെൻകുമാറിന്റെ ഡിജിപി പദവി. ആഭ്യന്തര മന്ത്രിയായിരുന്നയാൾ അങ്ങനെ പറയുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തിനു ചേർന്ന പരാമർശമല്ല ചെന്നിത്തയുടേതെന്നും എംഎസ് കുമാർ തിരുവനന്തപുരത്ത് പറഞ്ഞു.
ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അപരാധമായിരുന്നുവെന്നും സെൻകുമാറിനെ ഡിജിപി ആക്കിയതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നായിരുന്നു ഇതിനോടുളള സെൻകുമാറിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here