Advertisement

ജീവൻ രക്ഷിച്ചവരെ എന്നും നന്ദി അറിയിക്കുന്ന കങ്കാരു; വീഡിയോ

January 8, 2020
Google News 1 minute Read

തങ്ങളെ സഹായിച്ച ആളുകളോട് നന്ദി പറയുന്നതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ആർക്കും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. നന്ദി ഒരു തരത്തിൽ പ്രോത്സാഹനം കൂടിയാണ്. കരുത്തുറ്റ ബന്ധങ്ങളുണ്ടാകാനും മാനസിക സന്തോഷത്തിനും നന്ദി പറയുന്നത് വളരെ നല്ലതാണ്. ഇത് മനുഷ്യന്മാരുടെ കാര്യം. പക്ഷേ കങ്കാരുവിനോ? ഇത് വല്ലതുമറിയാമോ? എന്നാൽ ഓസ്‌ട്രേലിയയിലെ ഒരു കങ്കാരുവിന്റെ കാര്യം കേൾക്കൂ…

‘ക്യൂൻ ആബി’ എന്ന പതിമൂന്ന് വയസുള്ള പെൺകങ്കാരു തന്നെ ആപത്തിൽ നിന്ന് രക്ഷിച്ച ആളുകളോട് നന്ദി പ്രകടിപ്പിക്കുന്നത് കെട്ടിപ്പിടിത്തം സമ്മാനിച്ചാണ്. ആബി ദിവസം തുടങ്ങുന്നത് തന്നെ താമസിക്കുന്ന വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ കെട്ടിപ്പിടിച്ച്! വേട്ടക്കാരിൽ നിന്ന് ആബിയെ രക്ഷപ്പെടുത്തിയത് ഇവിടെ ഉള്ളവരാണ്. കുഞ്ഞ് ആബിക്ക് കുറച്ച് മാസം പ്രായമുള്ളപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. അവളെ നോക്കി വളർത്തിയത് അവിടെയുള്ളവരാണ്.

ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിലാണ് ആബി ജീവിക്കുന്നത്. ക്രിസ് ബ്രോഗ്‌ള എന്ന മൃഗ സംരക്ഷകയാണ് സങ്കേതം നടത്തുന്നത്. പത്ത് കൊല്ലങ്ങളായി ഒരു പ്രത്യേകബന്ധം ആബി വന്യജീവി സങ്കേതത്തിലെ നടത്തിപ്പുകാരുമായി സൂക്ഷിക്കുന്നു.

വളരെയധികം ഓർമ സൂക്ഷിക്കാൻ കഴിവുള്ള ജീവികളാണ് കങ്കാരുകൾ. എന്നാൽ മിക്ക ഓസ്‌ട്രേലിയക്കാരും കങ്കാരുകളുടെ എണ്ണം രാജ്യത്ത് കൂടുതലാണെന്ന് വിശ്വസിക്കുന്നവരാണ്. കങ്കാരു ഇറച്ചിയും തോലിൽ നിന്നുണ്ടാക്കുന്ന ലെതറുമെല്ലാം രാജ്യത്ത് സുലഭം. 29 ദശലക്ഷം ഡോളറിന്റെ ബിസിനസ് കങ്കാരുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ രാജ്യത്ത് നടക്കുന്നു.

 

kangaroo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here