‘ഛപാക്’ തന്റെ സഹോദരിക്കുണ്ടായ ആസിഡ് ആക്രമണത്തെ ഓർമിപ്പിച്ചു: ദീപികയെ അഭിനന്ദിച്ച് കങ്കണ

സംവിധായിക മേഘ്‌നാ ഗുൽസാറിനേയും ബോളിവുഡ് നടി ദീപികാ പദുക്കോണിനെയും പ്രശംസിച്ച് നടി കങ്കണാ രണൗട്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ച കങ്കണയുടെ സഹോദരി രംഗോലി ചാൻഡൽ ചൊവ്വാഴ്ച ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലാണ് ദീപികയെയും ‘ഛപാക്’ എന്ന സിനിമയുടെ സംവിധായിക മേഘ്‌ന ഗുൽസാറിനെയും പ്രശംസിച്ചുകൊണ്ട് കങ്കണ രംഗത്ത് വന്നത്.
Read Also: ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ താര സംഘടന യോഗം ഇന്ന് കൊച്ചിയിൽ
‘ഛപാകിന്റെ’ ട്രയിലർ കണ്ടുവെന്നും അത് തന്റെ സഹോദരിക്കുണ്ടായ ആസിഡ് ആക്രമണത്തെ ഓർമിപ്പിച്ചുവെന്നും കങ്കണ പറയുന്നു. ജീവിതത്തോട് പൊരുതുന്നവർക്ക് ഈ സിനിമായൊരു പ്രചോദനമാണ്. ഈ സിനിമ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരുടെ മുഖത്ത് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. ഈ പുതുവർഷത്തിൽ രാജ്യത്ത് ആസിഡ് വിൽപന നിരോധിക്കണമെന്നും കങ്കണ ആവശ്യപ്പെടുന്നു. ‘ഛപാക്’ സംഘത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.
യഥാർത്ഥ ജീവിതത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി എന്ന പെൺകുട്ടിയുടെ കഥയാണ് ഛപാക് പറയുന്നത്. 2005ലാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പതിനഞ്ച് വയസുള്ള ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് അവർ വിധേയയായി. പിന്നീട് അവർ ആസിഡ് ആക്രമണത്തിൽപ്പെട്ടവരെ സഹായിക്കുകയും ആസിഡ് ആക്രമനത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തു. അതേസമയം, സിനിമ ഇന്ന് തിയേറ്ററുകളിൽ എത്തും.
The pain still lingers. Our family thanks team #chhapaak for a story that needs to be told! @deepikapadukone @meghnagulzar @foxstarhindi pic.twitter.com/drKN3i6GSP
— Rangoli Chandel (@Rangoli_A) January 8, 2020
chhapack, kankana ranaut, deepika padukone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here