ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ താര സംഘടന യോഗം ഇന്ന് കൊച്ചിയിൽ

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹൻലാൽ എത്താതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചർച്ചകൾക്കായി ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് തീർക്കാൻ ഷെയ്‌നിന് നിർമാതാക്കൾ നൽകിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു. എഎംഎംഎ യോഗത്തിൽ തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഷെയ്ൻ.

Story highlight: shine nigam, AMMA meeting today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top