ബജറ്റ് ചർച്ചകളിൽ ധനമന്ത്രിയുടെ അസാന്നിധ്യം ചോദ്യം ചെയ്ത് കോൺഗ്രസ്

ബജറ്റ് ചർച്ചകളിലും കൂടിയാലോചനകളിലും ധനമന്ത്രി നിർമലാ സീതാരാമന്റെ അസാന്നിധ്യം ചോദ്യം ചെയ്ത് കോൺഗ്രസ്. ധനമന്ത്രി നിർമലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
നീതി ആയോഗിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ധനമന്ത്രി പങ്കെടുത്തില്ല. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി നിർമലയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതാണ് കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തത്.
ബജറ്റുമായി ബന്ധപ്പെട്ട അടുത്ത ചർച്ചയിൽ ധനമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് എംപി ശശി തരൂർ അടക്കം നിർമലാ സീതാരാമനെ ഒഴിവാക്കിയതിനെ പരിഹസിച്ച് രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here