സ്വർണവില; പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തി

സ്വർണവിലയിൽ നേരിയ കുറവ്. പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 30,400 രൂപയായിരുന്നു വില.

ഈ മാസം ആദ്യവാരം സ്വർണവില കുത്തനെ ഉയർന്ന് 30,200 രൂപയിൽ എത്തിയിരുന്നു. എന്നാൽ, യുഎസ്- ഇറാൻ സംഘർഷം സ്വർണവിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിലുണ്ടാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം)തനിത്തങ്കത്തിന്റെവില 1,561 ഡോളറായി താഴ്ന്നിരുന്നു. ലാഭം വർധിപ്പിക്കാനായി വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് ആഗോളവിപണിയിടിവിന് കാരണമായത്.

Story highlight: Gold rate, today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More