Advertisement

കോഴിക്കോട് കാരശ്ശേരിയിൽ പടരുന്ന എച്ച് 1 എന്‍ 1; 24 മണിക്കൂർ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു

January 9, 2020
1 minute Read

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ എച്ച് 1 എന്‍ 1 പടരുന്ന സാഹചര്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ ആരംഭിച്ചു. ക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചത്. ഇതിനു പുറമെ, കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രത്യേക പനി ക്ലിനിക്കുകളും ആരംഭിച്ചു. കിടത്തി ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതിനുള്ള സംവിധാനങ്ങളും ഒരുക്കുമെന്ന് ഡിഎംഒ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി. കൂടാതെ പുതുതായി പനി ബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.

തുടര്‍ ദിവസങ്ങളിലും ആനയാംകുന്ന് ഹൈസ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രത്യേക പനിക്ലിനിക്കുകള്‍ ഉണ്ടായിരിക്കും. കിടത്തി ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. നിലവില്‍ കണ്ടെത്തിയ രോഗികളില്‍ തൊണ്ണൂറ് ശതമാനം പേരും അപകട സാധ്യത വളരെ കുറഞ്ഞവരാണ്. അതിനാൽ രോഗം ഭേദമാകുന്നത് വരെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നും സഹായ പരിചരണവും സ്വീകരിച്ച് വീടുകളില്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Story Highlights: H1 N1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top