Advertisement

മിന്നൽ സർവീസ് നിർത്തിയില്ല; ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി

January 9, 2020
Google News 1 minute Read

മിന്നൽ സർവീസ് നിർത്താതെ പോയതിനെ തുടർന്ന് അധ്യാപികക്ക് 30 കിലോമീറ്റർ പിന്തുടരേണ്ടി വന്ന സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി. ബസ് ജീവനക്കാരുടെ നടപടിക്കെതിരെ ഫേസ്ബുക്കിൽ അധ്യാപിക കുറിച്ചതോടെ കെഎസ്ആർടിസി ജീവനക്കാരോട് സംഭവത്തിൽ വിശദീകരണം ചോദിച്ചു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയും ഉറപ്പ് നൽകി. നേരത്തെ ബുക്ക് ചെയ്ത മിന്നൽ ബസ് മകനെ കയറ്റാതെ പോയതിനെ തുടർന്നാണ് വയനാട് തോണിച്ചാൽ സ്വദേശിയായ അധ്യാപികക്ക് മിന്നൽ ബസിനെ മറികടക്കേണ്ടി വന്നത്.

Read Also: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്

ജീവനക്കാർ മറ്റാരോടും ഇത്തരത്തിൽ പെരുമാറരുതെന്ന ആവശ്യമാണ് ഇതുവരെ ആർക്കും സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടില്ലാത്ത റോഷ്ണ ടീച്ചർക്കും കുടുംബത്തിനുമുളളത്.

കൽപറ്റയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി രാത്രി 10.30നുളള മിന്നൽ ബസിൽ കയറാൻ മകനേയും കൊണ്ട് 9.30ന് തന്നെ ടീച്ചർ സ്ഥലത്തെത്തിയിരുന്നു. മകൻ സൗരവിനാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. പത്ത് മണിയായിട്ടും നേരത്തെ ബുക്ക് ചെയ്ത ബസിൽ നിന്ന് മുന്നറിയിപ്പ് സന്ദേശമോ കോളോ ലഭിക്കാത്തതിനാൽ കണ്ടക്ടറെ തിരിച്ച് വിളിച്ചു, പല തവണ വിളിച്ചെങ്കിലും കോൾ എടുത്തില്ല. ഒടുവിൽ ബസ് കൽപറ്റ പഴയ സ്റ്റാൻഡിൽ എത്തിയ ശേഷമാണ് കണ്ടക്ടർ ഫോൺ എടുക്കാൻ തയ്യാറായത്. തങ്ങൾ പുതിയ സ്റ്റാൻഡിലാണ് ഉളളതെന്നറിയിച്ചെങ്കിലും ബസ് സൗരവിനെ കയറ്റാതെ യാത്ര തുടരുകയായിരുന്നു. ടീച്ചറും മകനും ബസിനെ പിന്തുടർന്ന് 30 കിലോമീറ്ററോളം യാത്ര ചെയ്ത് അടിവാരത്ത് വച്ചാണ് വണ്ടിയിൽ കയറിയത്. അപകടകരമായ വളവുകൾ ഉൾപ്പടെ താണ്ടിയാണ് ടീച്ചർ മിന്നലിനെ മറികടന്നത്.

 

 

ksrtc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here