ഡ്യൂപ്പിനെ വെക്കാൻ സമ്മതിച്ചില്ല; ആക്ഷൻ ചിത്രീകരണത്തിനിടെ മഞ്ജുവിന് പരുക്ക്

ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യർക്ക് പരുക്ക്. രഞ്ജിത്ത് ശങ്കറും സാലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ചതുർമുഖത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർക്ക് പരുക്കു പറ്റിയത്. ആക്ഷന്‍ രംഗത്തിൻ്റെ ഷൂട്ടിംഗിനിടെ മഞ്ജു കാല്‍ വഴുതി വീഴുകയായിരുന്നു.
ഡ്യൂപ്പിനെ വെച്ച് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും സമ്മതിക്കാതിരുന്നത് മഞ്ജു തന്നെയാണെന്നും ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ സാലില്‍ പറഞ്ഞു. താൻ ഇതിനു മുൻപ് ഇതു പോലൊരു ആക്ഷൻ രംഗം ചെയ്തിട്ടില്ലെന്നു പറഞ്ഞാണ് മഞ്ജു ഡ്യൂപ്പിനെ മാറ്റിയത്. ആദ്യത്തെ രണ്ട് ദിവസം വളരെ ഭംഗിയായി മഞ്ജു ആക്ഷൻ രംഗങ്ങൾ ചെയ്യുകയും ചെയ്തു. മൂന്നാമത്തെ ദിവസം പകലും പ്രശ്നങ്ങളുണ്ടായില്ല. അന്ന് രാത്രിയാണ് അപകടമുണ്ടായത്. കയറിൽ കെട്ടിയായിരുന്നു ചിത്രീകരണം. തറയിലേക്ക് ചാടി ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണാണ് പരുക്കു പറ്റിയത്. എന്നാൽ, അതിനു ശേഷവും ചിത്രീകരണം തടസ്സപ്പെടുത്താതെ രണ്ട് മൂന്ന് സീനുകളിൽ കൂടി സഹകരിച്ച ശേഷമാണ് മഞ്ജു വൈദ്യപരിശോധനയ്ക്ക് തയ്യാറായത്. പരുക്കു പറ്റിയെന്ന് പിന്നീട് മഞ്ജു ഫോൺ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. കാലിനും മുട്ടിനും ചെറിയ പരുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറച്ച് ദിവസത്തേക്ക് ഭാരിച്ച ശരീര വ്യായാമം വേണ്ട എന്നാണ് മഞ്ജുവിനുള്ള ഡോക്ടറുടെ നിര്‍ദ്ദശം. പരുക്ക് സാരമുള്ളതല്ലെങ്കിലും ജനുവരി 20നു നടക്കുന്ന സൂര്യ ഫെസ്റ്റിൽ മഞ്ജുവിന് നൃത്തം ചെയ്യാൻ സാധിക്കില്ല. അതിൻ്റെ റിഹേഴ്സൽ ചെയ്യാനൊന്നും കഴിയില്ലെന്നും മഞ്ജു സാലിൽ പറഞ്ഞു.
Story Highlights: Manju Warrier, Injury, Shooting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here