‘പങ്ക’യിലെ ടെെറ്റിൽ സോംഗ് പുറത്ത്; ചിത്രത്തിൽ കായികതാരമായി കങ്കണ

കങ്കണ രണൗട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പങ്ക’യിലെ ടൈറ്റിൽ സോംഗ് പുറത്ത് വന്നു. ഒരു കായിക താരത്തിന്റെ കഷ്ടപ്പാടുകളും പ്രയത്‌നവുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

Read Also: ‘ഛപാക്’ തന്റെ സഹോദരിക്കുണ്ടായ ആസിഡ് ആക്രമണത്തെ ഓർമിപ്പിച്ചു: ദീപികയെ അഭിനന്ദിച്ച് കങ്കണ

കായിക ലോകത്ത് നിന്ന് പിന്മാറിയ ശേഷം മുൻ കബഡി ലോക ചാമ്പ്യനായിരുന്ന വീട്ടമ്മ തിരിച്ചുവരവിന് വേണ്ടി കഠിനമായി അധ്വാനിക്കുന്നതാണ് ഗാനത്തിന്റെ പ്രമേയം.’ഏതൊരു മാതാവിനും പണ്ട് കൈവിട്ട സ്വപ്നങ്ങൾ നേടിയെടുക്കാൻ രണ്ടാമതൊരു അവസരം വരും’ എന്ന സന്ദേശം ഈ പാട്ട് നൽകുന്നു.

ശങ്കർ-ഇഹ്‌സാൻ -ലോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനമെഴുതിയത് ജാവേദ് അക്തർ. ഹർഷദീപ് കൗർ, ദിവ്യാ കുമാർ, സിദ്ധാർഥ് മഹാദേവൻ എന്നിവരാണ് ആലാപനം. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ജാസി ഗിൽ, റിച്ചാ ഛദ്ദ, നീനാ ഗുപ്ത എന്നിവരാണ്. ചിത്രം ഈ മാസം 24ന് പ്രദർശനത്തിനെത്തും.

 

panka title song, kankana ranaut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More