ടിവിആർ ഷേണായി നാഷണൽ മീഡിയയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം ആർ ശ്രീകണ്ഠൻ നായർക്ക്

പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ ടിവിആർ ഷേണായി നാഷണൽ മീഡിയ അവാർഡ് ഫ്‌ളവേഴ്‌സ് ടി വി മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർക്ക്. വിവിധ മേഖലകളിൽ സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്കാണ് പുരസ്‌കാരം.

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ‘സത്യമേവ ജയതേ’ പുരസ്‌കാരം ജസ്റ്റിസ് ബി കെമാൽ പാഷയ്ക്കും
കെ ആർ നാരായണൻ പുരസ്‌കാരം മേഘാലയ സർക്കാർ ഉപദേശകൻ ഡോ. സി വി ആനന്ദ ബോസിനും നൽകും. ഡോ. എ പി ജെ അബ്ദുൾ കലാം വേൾഡ് പ്രൈസ് സന്തോഷ് ജോർജ് കുളങ്ങരയ്ക്കാണ് നൽകുക.
സത്യൻ ദേശീയ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ സോഹൻ റോയിക്ക് ലഭിച്ചു.

25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 14 ന് വൈകീട്ട് 4 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരം സമ്മാനിക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More