സോഷ്യല്‍ മീഡിയ അന്വേഷിച്ച് നടന്ന ഫുട്‌ബോള്‍ മാന്ത്രിക മുക്കം സ്വദേശിനി

-/വി നിഷാദ് 

മൈതാനത്ത് അസാമന്യമായ പന്തടക്കം കൊണ്ട് കാണികളെ വിസ്മയിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇരുകലുകള്‍ കൊണ്ടും വളരെ മനോഹരമായി പന്ത് തട്ടുന്ന വിദ്യാര്‍ത്ഥിനിയെ തെരഞ്ഞിറങ്ങിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിനി ഹാദിയ ഹക്കിമാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.

മുക്കം ചേന്ദമംഗല്ലൂര്‍ അബ്ദുള്‍ ഹക്കീമിന്റെയും ആബിദയുടെയും മകളായ ഹാദിയ ഖത്തറിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഖത്തറിലെ ഹൈസ്‌കൂള്‍ പഠനകാലത്ത് ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ഹാദിയ. ശേഷം നാട്ടില്‍ പഠനം തുടരുന്ന ഹാദിയയുടെ ഇഷ്ടവിനോദമാണ് ഫുട്‌ബോള്‍. ഹാദിയയുടെ ഇഷ്ടത്തിന് വീട്ടുകാരുടെയും അധ്യാപകരുടെയും സഹപാഠികളുടെയും പൂര്‍ണപിന്തുണയുണ്ട്. മകളുടെ കായികപ്രകടനം ലോകം ശ്രദ്ധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ അച്ഛന്‍ അബ്ദുള്‍ ഹക്കീം ട്വന്റിഫോര്‍ഡോട്ട്‌കോമിനോട് പറഞ്ഞു. സ്‌കൂളിലെ സോക്കര്‍ ഫെസ്റ്റിന്റെ ഭാഗമായാണ് ഹാദിയയുടെ ഫ്രീസ്റ്റൈല്‍ പ്രകടനം നടന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തരംഗമായ വീഡിയോ കാണാം


Story Highlights- football free style, mukkaam, kozhikode, student, search of social media‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More