Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (09.01.2020)

January 9, 2020
1 minute Read

ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിനു നേരെ ലാത്തിച്ചാർജ്

ജെഎൻയു വിദ്യാർത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം തുടരുമെന്ന് വിദ്യാർത്ഥികൾ. വൈസ് ചാൻസിലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

ജെഎൻയു: വൈസ് ചാൻസലറെ മാറ്റും വരെ സമരം തുടരുമെന്ന് ഐഷി ഘോഷ്

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലറെ മാറ്റുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. വൈസ് ചാൻസലറെ മാറ്റുക എന്നതാണ് വിദ്യാർത്ഥികളുടെ അടിയന്തര ആവശ്യം.

ജെഎൻയു വൈസ് ചാൻസലറെ പുറത്താക്കണമെന്ന് ബിജെപി നേതാവ് മുരളി മനോഹർ ജോഷി

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ എം ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി.

പൗരത്വ നിയമ ഭേദഗതി; പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

‘ചന്ദ്രശേഖർ ആസാദിന് എയിംസിൽ ചികിത്സ നൽകണം’: തിഹാർ ജയിൽ അധികൃതരെ രൂക്ഷമായി വിമർശിച്ച് ഡൽഹി കോടതി

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് ചികിത്സ നിഷേധിക്കുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഡൽഹി കോടതി.

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം; പുനരന്വേഷണം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സർക്കാർ

ജസ്റ്റിസ് ബി. എച്ച് ലോയയുടെ ദുരൂഹമരണത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്.

നിർഭയ കേസ്; വധ ശിക്ഷ തടയാനുള്ള ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു

നിർഭയ കേസിൽ ജനുവരി 22 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയാൻ നിയമം വഴിയുള്ള
ശ്രമങ്ങൾ പ്രതികൾ ആരംഭിച്ചു. തിഹാർ ജയിലിൽ പ്രതികളെ സന്ദർശിച്ച അഭിഭാഷകർ ഡൽഹി ഹൈക്കോടതിയിൽ മരണവാറണ്ട് പുറപ്പെടുവിച്ച പട്യാല ഹൗസ് കോടതി വിധിക്ക് എതിരെ അപ്പിലും സുപ്രിംകോടതിയിൽ തെറ്റ് തിരുത്തൽ ഹർജിയും നൽകാൻ നടപടികൾ തുടങ്ങി.

താരസംഘടന ഇടപെട്ടു; ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്‌നത്തിനു പരിഹാരം

നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്‌നത്തിനു പരിഹാരം. താര സംഘടനയായ എഎംഎംഎയുടെ ചർച്ചയിലാണ് തർക്കങ്ങൾക്ക് പരിഹാരമായത്. ഷെയ്ൻ കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കും.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക്ക്

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക് . സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമേർപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോതമംഗലം പള്ളിത്തർക്ക കേസ്; ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയെന്ന് ഹൈക്കോടതി

കോതമംഗലം പള്ളിത്തർക്ക കേസിൽ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയെന്ന് ഹൈക്കോടതി. വിഷയത്തിൽ രണ്ട് കോടതി ഉത്തരവുകൾ നിലവിലുണ്ട്.

news round up, today’s headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top