ജെഎൻയു; വിസിയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വീണ്ടും ചർച്ച നടത്തി

ജെഎൻയു പ്രശ്ന പരിഹാരത്തിനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സർവകലാശാല വൈസ് ചാൻസിലർ എം ജഗദേഷ് കുമാറിനെ വിളിച്ച് വരുത്തി വീണ്ടും ചർച്ച നടത്തി. വിസി ഇല്ലെന്ന് ഉറപ്പ് നൽകിയാൽ മാത്രം മന്ത്രാലയത്തിൽ വൈകുന്നേരം നിശ്ചയിച്ച ചർച്ചയ്ക്കായി എത്തിയാൽ മതിയെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിസിയെ പുറത്താക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാർത്ഥികൾ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
അതേ സമയം മുഖം മൂടി ആക്രമണ ദിവസത്തെ സിസിടിവി തെളിവുകളും ആക്രമണത്തിന് ആഹ്വാനം ചെയ്ത വാട്ട്സാപ്പ് ഗ്രൂപ്പുകളിലെ തെളിവുകളും സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് ജെഎൻയുവിലെ മൂന്ന് അധ്യാപകർ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ജെഎൻയുവിൽ നടന്ന അക്രമങ്ങൾ അധികൃതരുടെ അറിവോടെ ആണെന്ന് സർവകലാശാല സന്ദർശിച്ച കോൺഗ്രസിന്റെ വസ്തുതാന്വേഷന സമിതി കണ്ടെത്തി.
അതേ സമയം, വിസിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം കേന്ദ്ര മാനവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലിന് കത്തയച്ചു. അതിനിടെ ശീതകാല സെമസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് സര്‍വീസ് ചാര്‍ജും യൂട്ടിലിറ്റി ചാര്‍ജും ഈടാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇന്നലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നേരത്തെ, വിസിയെ പുറത്താക്കണമെന്ന് മുൻ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി ആവശ്യപ്പെട്ടിരുന്നു. ദുശാഠ്യക്കാരനായ ജഗദേഷ് കുമാറിനെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് മുരളി മനോഹർ ജോഷി ട്വീറ്റ് ചെയ്തു.
Stoy Highlights: Human Resource Development, JNU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here