Advertisement

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; ഇന്റര്‍നെറ്റ് സേവനം മൗലികാവകാശം: കശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: സുപ്രിംകോടതി

January 10, 2020
Google News 0 minutes Read

കശ്മീരിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. ഇന്റര്‍നെറ്റ് സേവനം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. പൗരന്മാരുടെ അവകാശം സംരക്ഷിക്കുക കോടതിയുടെ ചുമതലയാണ്. കശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു.

ഇന്റര്‍നെറ്റ് മൗലികാവകാശത്തിന്റെ ഭാഗമാണ്. പ്രത്യേക സാഹചര്യത്തില്‍ നിയന്ത്രണങ്ങളാകാം. എന്നാല്‍ പൂര്‍ണമായി റദ്ദാക്കരുത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ നല്‍കണം.

മാധ്യമ സ്വാതന്ത്ര്യം തടയാന്‍ സര്‍ക്കാരിനാവുമോ, ഇന്റര്‍നെറ്റ് ലഭ്യത നിഷേധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ സുപ്രിംകോടതി പരിശോധിച്ചു. പൗരന്റെ മൗലികാവകാശം തന്നെയാണ് ഇന്റര്‍നെറ്റെന്ന് സുപ്രിംകോടതി പറഞ്ഞു. പൂര്‍ണമായ ഇന്റര്‍നെറ്റ് നിരോധനത്തോട് യോജിക്കുന്നില്ല. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ബാങ്കിംഗ് സംവിധാനങ്ങളും ലഭ്യമാക്കാന്‍ സാധിക്കണം. ഏഴ് ദിവസത്തിനകം ഇത്തരം കാര്യങ്ങളില്‍ പുനഃപരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി ഹര്‍ജികളില്‍ വിധി പറഞ്ഞത്. ജസ്റ്റീസുമാരായ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് വിധി പറയുന്ന ബെഞ്ചില്‍ ജസ്റ്റിസ് എന്‍ വി രമണയ്ക്കു പുറമേയുള്ളത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്, ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കിയത് ഉള്‍പ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഗുലാം നബി ആസാദ് തുടങ്ങിയവരായിരുന്നു ഹര്‍ജിക്കാര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here