Advertisement

മരടിൽ ട്രയൽ റൺ വിജയകരമായി പൂർത്തിയായി; പൂർണ സജ്ജമെന്ന് ഭരണകൂടം

January 10, 2020
Google News 1 minute Read

മരടിൽ ഫഌറ്റ് പൊളിക്കാൻ ഒരു രാത്രി ബാക്കി നിൽക്കെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. ആൽഫ സെറീനിലും എച്ച്.ടു.ഒയിലും ട്രയൽ റൺ വിജയകരമായി പൂർത്തിയായതായി ഐ.ജി വിജയ് സാഖറെ അറിയിച്ചു. പ്രദേശത്ത് ഡ്രോണുകൾ പ്രവേശിക്കരുതെന്നും അനധികൃതമായി ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടുമെന്നും വിജയ് സാഖറെ പറഞ്ഞു.

അതേസമയം, ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ എസ് സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ചുമണിവരെയാണ് നിരോധനാജ്ഞ. കായൽ പ്രദേശത്തും നിരോധനാജ്ഞ ബാധകമാണ്.

ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത്ത് എച്ച്ടുഒയാണ് ആദ്യം തകർക്കുക. അര മണിക്കൂറിനകം ആൽഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്ന് വീഴും. സ്‌ഫോടന ദിവസം കുണ്ടന്നൂർ ബൈപ്പാസിലും ഇടറോഡുകളിലും ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

story highlights- holy faith h2o, alfa serene, maradu flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here