കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എഎസ്‌ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എഎസ്‌ഐ വില്‍സണിന്റെ കുടുംബത്തിന് ഒരു കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജോലിയില്‍ നിന്ന് വിരമിക്കാന്‍ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എഎസ്‌ഐ വില്‍സണ്‍ ചെക്ക് പോസ്റ്റില്‍ വെടിയേറ്റ് മരിച്ചത്. മാര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന വില്‍സണുനേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ സമീപത്തുള്ള ജുമാമസ്ജിദിലേക്ക് ഓടി ഒളിക്കുകയായിരുന്നു. പ്രതികള്‍ പള്ളിക്കകം വഴി രക്ഷപ്പെട്ടതിന് പിന്നില്‍ ദുരുദ്ദേശമെന്ന് പള്ളി സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക ആയിരുന്നിരിക്കാംഉദ്ദേശമെന്നും ചെക്‌പോസ്റ്റിന് അടുത്തുള്ള ഇടവഴിയിലൂടെ പോകാതെക്യാമറകള്‍ ഉള്ള പള്ളിയ്ക്കകം വഴി പുറത്ത് കടക്കാന്‍ തിരഞ്ഞെടുത്തത് സംശയകരമെന്നും പള്ളി സെക്രട്ടറി സിയാദ് പറഞ്ഞു
Story Highlights- Murder of a policeman, kaliyakkavila
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here