പുനെയില്‍ പന്തിന് പകരം സഞ്ജു കളിക്കും

ശ്രീലങ്കയ്ക്കെതിരെ അവസാന ട്വന്റി ട്വന്റി മത്സരത്തില്‍ മലയാളി താരം സഞ്ജുവിന്റെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമം. ടീമില്‍ ഉള്‍പ്പെട്ടിട്ടും കളത്തിലിറങ്ങാന്‍ അവസരം കിട്ടാതിരുന്ന സഞ്ജു ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് കളിക്കും. അതേസമയം ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ വരുത്തിയത്. റിഷഭ് പന്തിന് പകരം സഞ്ജു ടീമിലെത്തി. കുല്‍ദീപിന് പകരം യൂസ്വേന്ദ്ര ചാഹലും ശിവം ദുെബയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.
ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റി-ട്വന്റി മത്സരം മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഇന്‍ഡോറില്‍ നടന്ന രണ്ടാം ട്വന്റി-ട്വന്റിയില്‍ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേടാം എന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇന്ന് ഇറങ്ങുന്നത്.
ഇന്ത്യ- ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്നി, ജസ്പ്രീത് ബുംറ.
ശ്രീലങ്ക- ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ഒഷാദ ഫെര്‍ണാണ്ടോ, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ദസുന്‍ ശനക, ലക്ഷണ്‍ ശണ്ടകന്‍, വനിന്ദു ഹസരംഗ, ലസിത് മലിങ്ക (ക്യാപ്റ്റന്‍), ലഹിരു കുമാര.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here