വേമ്പനാട് കായല്‍ തീരത്തെ കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി

വേമ്പനാട്ട് കായലിനരികിലെ കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി. തീരദേശ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. തീരദേശ പരിപാലന അഥോറിറ്റിയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. ഹൈക്കോടതിയുടെ തീരുമാനത്തെ തിരുത്താനോ ഭേദഗതി ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രിംകോടതി പറഞ്ഞു. റിസോര്‍ട്ട് പൊളിക്കുന്ന നടപടികളുമായി മുന്നോട്ടു പോകണമെന്നും കോടതി പറഞ്ഞു.
റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിയമിച്ച സമിതിയും അഭിപ്രായപ്പെട്ടതോടെയാണ് ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിലാണ് കാപ്പികോ റിസോര്‍ട്ട്. ഒരു മീറ്റര്‍ പോലും തീരത്തുനിന്ന് അകലം പാലിക്കാതെയാണ് റിസോര്‍ട്ടിന്റെ നിര്‍മാണം.
2013 ല്‍ പണി പൂര്‍ത്തിയായപ്പോള്‍ കായല്‍നിലം പൂര്‍ണമായി നികന്നു. സ്വകാര്യഭൂമിക്കൊപ്പം സര്‍ക്കാര്‍ പുറമ്പോക്കും കൈയേറി. ഒരു ദ്വീപ് തന്നെ റിസോര്‍ട്ട് സ്വന്തമാക്കി. തീരദേശ നിയമം ലംഘിച്ച് വേമ്പനാട്ട് കായലിലെ ദ്വീപില്‍ നിര്‍മിച്ച ആഡംബര റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ 2013 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കാപ്പികോ ഉടമകള്‍ അപ്പീല്‍ നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here