Advertisement

സാമ്പത്തിക പ്രതിസന്ധി; റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്ന് 40,000 കോടി ആവശ്യപ്പെട്ട് കേന്ദ്രം

January 11, 2020
Google News 2 minutes Read

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ നിന്ന് കൂടുതൽ പണം ചോദിച്ച് കേന്ദ്ര സർക്കാർ. ഇടക്കാല ലാഭവിഹിതമായി വൻ തുക അനുവദിക്കണമെന്ന് റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിസർവ് ബാങ്കിന് നൽകിയ കത്തിൽ 35,000 -40,000 കോടി രൂപ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴോട്ടായ പ്രത്യേക സ്ഥിതി പരിഗണിച്ച് പണം അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യം.

Read Also: പാക് അധിനിവേശ കശ്മീർ വീണ്ടെടുക്കാൻ തയാർ: കരസേനാ മേധാവി

ആർബിഐ സാധാരണ ഇടക്കാല ലാഭവിഹിതം നൽകുന്ന പതിവില്ലെങ്കിലും കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും ഇടക്കാല ഡിവിഡന്റ് നൽകുന്നതിന് സർക്കാർ നിർബന്ധിക്കുകയും റിസർവ് ബാങ്ക് അത് നൽകുകയും ചെയ്തു. 1,76,000 കോടി രൂപ ലാഭവിഹിതമായി സർക്കാരിന് കൈമാറിയത് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു. ഇതിൽ 1,48,000 കോടി രൂപ മുൻകൂര്‍ ആയും നൽകി. വിത്തെടുത്ത് കുത്തുന്നതിന് സമാനമാണ് നടപടിയെന്നും ഇത് സമ്പദ്ഘടനക്ക് ദോഷം ചെയ്യുമെന്നും വിദഗ്ധർ പ്രതികരിച്ചിരുന്നു.

നികുതി ഉൾപ്പടെയുള്ള വരുമാനമാർഗങ്ങളിൽ വലിയ തോതിൽ ഇടിവുണ്ടായിരിക്കുന്നതിനിടയിലാണ് സർക്കാർ റിസർവ് ബാങ്കിനെ പിഴിയുന്നത് എന്നാണ് വിവരം. ഫെബ്രുവരി ഒന്നിന് നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായ നികുതി ഇളവ് ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. അപ്പോൾ സംഭവിക്കുന്ന കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും റിസർവ് ബാങ്കിനെ സമീപിച്ചത് എന്നാണ് സൂചന.

 

 

 

 

economic crisis, central ministry, reserve bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here