Advertisement

വായിൽ തുണി തിരുകി ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

January 11, 2020
1 minute Read
main culprits of renjith murder case caught

തിരുവനന്തപുരം പുല്ലുവിളയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. സംശയരോഗമാണ് കാലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ഭാര്യ ഷൈനിയുടെ വായിൽ തുണി തിരുകിയ ശേഷം ഭർത്താവ് നിജു കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഷൈനിയെ ഭർത്താവിന് സംശയമായിരുന്നുവെന്നും ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറയുന്നു.

Read Also : തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

നിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിജു കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചറിഞ്ഞ് പൊലീസ് വീട്ടിലെത്തുമ്പോൾ നിജു വീട്ടിൽ തന്നെയുണ്ടായിരുന്നു. തുടർന്നാണ് നിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Story Highlights- Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top