‘പൊലീസിന്റേത് എബിവിപിയുടെ ഭാഷ്യം’; ഡൽഹി പൊലീസിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ

ഡൽഹി പൊലീസിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ. പൊലീസിന്റേത് എബിവിപിയുടെ ഭാഷ്യമെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചു. ജെഎൻയുവിൽ സമരം തുടരാനും വിദ്യാർത്ഥികൾ തീരുമാനിച്ചു.
ജെഎൻയുവിലെ ആക്രമണത്തിൽ പൊലീസിനെ രൂക്ഷമായ ഭാഷയിലാണ് വിദ്യാർത്ഥി യൂണിയൻ വിമർശിച്ചത്. അക്രമം നടന്ന ആറു ദിവസം പിന്നിട്ടിട്ടും ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താത്ത പൊലീസിന്റേത് എബിവിപിയുടെ ഭാഷ്യമാണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. സർവകലാശാലയിൽ അക്രമം നടത്തിയ എബിവിപി പ്രവർത്തകരുടെ പേരുകളും വിദ്യാർത്ഥി യൂണിയൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.
സേർവർ റൂം നശിപ്പിച്ചെന്നു പറയുന്ന സർവകലാശാല അധികൃതർ തന്നെ രജിസ്‌ട്രേഷൻ തുടരുന്നതായി അവകാശപ്പെടുന്നുണ്ട്. വർധിപ്പിച്ച ഫീസ് അടക്കാതെ ശൈത്യകാല സെമസ്റ്റർ രജിസ്‌ട്രേഷൻ നടത്താൻ തയ്യാറെന്നും പ്രതിഷേധം തുടരുന്ന വിദ്യാർത്ഥികൾ വ്യക്തമാക്കി. അതേസമയം ചട്ടങ്ങൾ ലംഘിച്ച് ഹോസ്റ്റൽ മാനുവൽ നടപ്പിലാക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥി യൂണിയൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here